Sunday, January 30, 2011

സോമാരസ (ലളിതഗാനം)

Lyrics: P P Sreedharanunni
Music : G.Kumari Latha
Singer: Kannur Shereef




സോമാരസതെളി പാകി എന്റെ
മാനസ വാതില്‍ തുറന്നു
സാമ സങ്കീർത്തന മധുരിത ലഹരിയില്‍
നീയൊരു പല്ലവി പാടി
അന്നു നീയൊരു പല്ലവി പാടി (സോമാരസതെളി)

ആയിരം തുടികളില്‍ താളമിട്ടു
ആകാശ സൂനങ്ങള്‍ നോക്കി നിന്നു (2)
ആനന്ദ സാഗര തിരകളില്‍ നിന്നൊരു (2)
മോഹിനി ഉണര്‍ന്നു വന്നു
ദേവ മോഹിനി ഉണര്‍ന്നു വന്നു (സോമാരസതെളി)

താമര ഇതളുകള്‍ കണ്‍‌തുറന്നു
താരാപഥങ്ങള്‍ കാത്തു നിന്നു (2)
മാധവ സൌഗന്ധ തളികയില്‍ നിന്നൊരു (2)
മാണിക്യം മിഴി തുറന്നു
രാഗ മാണിക്യം മിഴി തുറന്നു

സോമാരസതെളി പാകി എന്റെ
മാനസ വാതില്‍ തുറന്നു
സാമ സങ്കീർത്തന മധുരിത ലഹരിയില്‍
നീയൊരു പല്ലവി പാടി
അന്നു നീയൊരു പല്ലവി പാടി (സോമാരസതെളി)

11 comments:

0000 സം പൂജ്യന്‍ 0000 said...

വളരെ മനോഹരമായിരിക്കുന്നു ! നല്ല ലളിതഗാനം . പൊന്‍ വെയിലിന്‍ മണിക്കച്ച , ഗോപി ചന്ദന കുറിയണിഞ്ഞു , തുടങ്ങിയ ഗാനങ്ങളെ ഓര്‍മിപ്പിച്ചു

ജന്മസുകൃതം said...

ശ്രുതിമധുരം.....അതി മോഹനം ...ഉണ്ണി സാറിന്റെ വരികളും ജി.കുമാരി ലതയുടെ സംഗീതവും ഒന്നിനൊന്നു മഹത്തരം ...!കണ്ണൂര്‍ ഷെരിഫും അഭിനന്ദനം അര്‍ഹിക്കുന്നു.
ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും ഹൃദയപൂര്‍വം ആശംസകള്‍ നേരുന്നു.
കാത്തിരിക്കുന്നു ഇനിയും കൂടുതല്‍ ഗാനങ്ങള്‍ക്കായി..

Laya Sarath said...

Dearest Ammmmmaaaaaaaaaaaaaaa

I have no words to say...
splendid work by you dear...
hats off to you....
baaki songs okke lineayittu varatteee...

I Love you Amma

:-)
Ammu

stilvin said...

hai ..
its a great combination...
but some parts are similar to some old songs..
continue the job....
best wishes...

Shutter Speed said...

Nice one aunty... :)

as laya said...

ബാക്കി പാട്ടുകള്‍ കൂടി പോരട്ടെ..

:-)

Unknown said...

Lathanty it's beautiful

ബിഗു said...

Nice lines, light music & voice. Convey my regards to

P P Sreedharanunni
G.Kumari Latha
Kannur Shereef

plzzzzzzz

Muyyam Rajan said...

ആശംസകള്‍ നേരുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

മനോഹരം...!

Muyyam Rajan said...

കഥ വായിക്കുവാന്‍ കണ്ണൂര്‍ ആകാശവാണിയില്‍ പോയപ്പോള്‍ വാരിക്കോരി തന്ന സ്നേഹവാത്സല്യങ്ങള്‍ എന്നും ഹൃദയത്തില്‍ കാത്തു വയ്ക്കുന്നു .. ഹിന്ദുസ്ഥാനി സംഗീതഞ്ജന്‍ പണ്ഡിറ്റ് രമേശ് നാരയണ്‍ജി ഇതേ നിലയത്തിലൂടെ അനശ്വരമാക്കിയ എന്റെ ചില ലളിതഗാനങ്ങളുടെ മാധുര്യമുണ്ണാനും ഉണര്‍ത്താനും ഈ ഗാനം സഹായിച്ചു ... ഭാവുകങ്ങള്‍ !

- മുയ്യം രാജന്‍, സിംഗറോളി, മദ്ധ്യപ്രദേശ്

Krishnamurthi Balaji said...

അതിമനോഹരം ! പരയാന് വാക്കുകളില്ല! such a sweet voice and a beautiful rendition . melodious music! loved it! albhuthamAya lyricsum koodi! aaSamsakaL ! _ K.Balaji (saransang@gmail.com,
https://www.facebook.com/kbalajee)