Friday, April 17, 2009

ആകാശവീഥിയില്‍ ...

ഗാനരചന : വിജേഷ്‌ വിശ്വം
സംഗീതം: വിശ്വനാഥന്‍.
പശ്ചാത്തല സംഗീതം : ഹരി വേണുഗോപാല്‍.
ആലാപനം : ആന്‍ഡ്രിയ (ഇളയനിലാ ഫെയിം)






ആകാശവീഥിയില്‍ നിന്നുമേതോ
താരകം മണ്ണില്‍ വിരുന്നു വന്നൂ..
സ്വപ്നങ്ങളാല്‍ നാം തീര്‍ക്കുമീ പുല്‍ക്കൂട്ടില്‍
‍സ്നേഹത്തിന്‍ ദീപമായ്‌ മിന്നിനില്‍ക്കാന്‍
‍ദൈവസ്നേഹത്തില്‍ ദീപമായ്‌ തെളിഞ്ഞു നില്‍ക്കാന്‍

ആരൊരുമില്ലാത്ത ഞങ്ങളില്‍ സ്നേഹത്തില്‍
‍ആശ്വാസ വചനങ്ങളാകാന്‍
കൂരിരുള്‍ വീണൊരീ ജീവിതയാത്രയില്‍
ദിവ്യചൈതന്യമായ്‌ വഴിതെളിക്കാന്‍...

കുളിര്‍ മഞ്ഞുവീഴുന്ന പുലരിയില്‍ പുണ്യമായ്‌
പിറവി കൊണ്ടൂ നാഥന്‍ മണ്ണില്
‍ആ തിരുനാളിന്റെ ഓര്‍മ്മകള്‍ നിറയുമ്പോള്‍
‍പൈതലേ നിന്‍ മിഴി നനയരുതേ
എന്‍ പൈതലേ നിന്‍ മിഴിനനയരുതേ..

9 comments:

ജന്മസുകൃതം said...

ബ്ലോഗിലെ നവാഗതരായ വിജേഷ് വിശ്വം എന്ന ഗാനരചിതാവിനെയും വിശ്വനാഥന്‍ എന്ന സംഗീത സംവിധായകനെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
'കൂരിരുള്‍ വീണൊരീ ജീവിതയാത്രയില്‍
ദിവ്യചൈതന്യമായ്‌ വഴിതെളിക്കാന്‍...'

എല്ലാവിധ അനുഗ്രഹങ്ങളും........

Ranjith said...

നന്നായിടുണ്ട്.. പുതിയ പോസ്റ്റിനായി കാത്തിരിക്കുന്നു..

Viswaprabha said...

മികച്ച ഗാനങ്ങളുടെ വറ്റാത്ത കലവറയായിത്തീരട്ടെ ഈ ബ്ലോഗ്.

ഈ സംഘം അണിയിച്ചൊരുക്കിയ കൂടുതൽ പാട്ടുകൾക്കായി കാത്തിരിക്കുന്നു.
എല്ലാവിധ ആശംസകളും പ്രാർത്ഥനകളും!

അനുപ്രിയ said...

നന്നായിട്ടുണ്ട്..അടുത്ത ഗാനത്തിനായ് കാത്തിരിയ്ക്കുന്നു....

ഏറനാടന്‍ said...

നല്ല ഇമ്പഗാനം

Suresh ♫ സുരേഷ് said...

നന്നായിരിക്കുന്നു .. അണിയറ പ്രവര്‍ത്തകര്‍ക്ക് എല്ലാ ഭാവുകങ്ങളും
ഗായികയുടെ ശബ്ദം പ്രത്യേകം എടുത്തു പറയുന്നു :)

Wilson and Mind said...

Excellent music and meaningful lyrics !! I sincerely wish a great musical future for Vijesh and Viswanathan. All the best.

Wilson, Dubai

ഞാന്‍ ഇരിങ്ങല്‍ said...

നന്നായിരിക്കുന്നു.
നാട്ടുകാരുടെ ഈ സംരംഭത്തിന് എല്ലാവിധ പിന്തുണയും ആശംസകളും

പുതിയ ഗാനങ്ങള്‍ക്കായ് കാതോര്‍ക്കുന്നു.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

വി.എ || V.A said...

നല്ല ഗാനങ്ങൾ വീണ്ടും ദിവ്യചൈതന്യമായ് ഒഴുകിവരട്ടെ...